കേരളം കേരവൃക്ഷങ്ങളാൽ തലയുയർത്തി നിൽക്കുന്ന,അറബിക്ക-ടലിനോട്
ചേർന്നുനിൽക്കുന്നു. രാജ്യഭരണത്തിൻ്റെ സ്മരണകളാലും മനുഷ്യസ്നേഹത്തിൻ്റെ കൂട്ടായ്മയിലും ലോകം കണ്ട ഏകനാട് . ഇവിടെ നാം അറിയേണ്ടതായും കാണേണ്ടതായും പലതും ഉണ്ട്. നെൽപ്പാടങ്ങളാലും വേമ്പനാടിൻ്റെ വളളത്തിലും പ്റശസ്തമായ കുട്ടനാട്. മധുരപലഹാരങ്ങളുടെ കലവറയായ, മാപ്പിളപ്പാട്ടിൻ്റെ ഇശൽ കനിഞ്ഞു നൽകിയ മലബാർ. പല കഥകളുടേയും കവികളുടേയും ഗന്ഥം അറിഞ്ഞ മണ്ണ്. കേരളത്തിലെ ഒാരോ നാടിനുമുണ്ടാവണം അതിൻ്റേതായ ഒരോ കഥകൾ പറയാൻ. സപ്തഭാഷാസംഗമഭൂമിയായ കാസറഗോഡ്, നൂറുകണക്കിനു പള്ളികളിലും, അമ്പലങ്ങളിലും ചരിത്രം ഉറങ്ങുന്ന മണ്ണ്. ബേക്കലിലെ ടിപ്പുവിൻ്റെ ചരിത്രകോട്ടയാലും മാലിക് ദീനാറിൻ്റെ മാഹാത്മ്യത്തിലൂടെയും പ്രശസ്തമായ കാസറഗോഡ്. കാപ്പാടിലൂടെയും കോവളത്തിലൂടെയും പളളിക്കരയിലൂടേയും കടലിനെ പുണരുന്ന കേരളം. അങ്ങനെ പറഞ്ഞാൽ തീരാത്ത സവിശേശതകളാണ് കേരളത്തിന്.
No comments:
Post a Comment