dreamkerala
ഇനി എന്നും കണ്ണോടിക്കൂ നിങ്ങളറിയാത്ത കേരളത്തെ നിങ്ങളറിയുകയും മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യൂ.
നിങ്ങളിലൂടെ മറ്റൊരാൾക്ക് അറിവുലഭിക്കുമെങ്കിൽ നിങ്ങൾക്ക് അതൊരഭിമാനമാണ്.
കാരണം,
'വദ്യാധനം സർവ്വതിനാൽ പ്രധാനം'
ഇപ്പോൾ തന്നെ സന്ദർശിക്കൂ,
നിങ്ങൾ സന്ദർശിച്ചോ?
മറ്റുള്ളവരിലേക്കും പെട്ടന്ന് എത്തിക്കൂ.
നിങ്ങളിലൂടെ മറ്റൊരാൾക്ക് അറിവുലഭിക്കുമെങ്കിൽ നിങ്ങൾക്ക് അതൊരഭിമാനമാണ്.
കാരണം,
'വദ്യാധനം സർവ്വതിനാൽ പ്രധാനം'
ഇപ്പോൾ തന്നെ സന്ദർശിക്കൂ,
നിങ്ങൾ സന്ദർശിച്ചോ?
മറ്റുള്ളവരിലേക്കും പെട്ടന്ന് എത്തിക്കൂ.
കേരളം ചരിത്രത്തിൽ
നാം ഇന്നനുഭവിക്കുന്ന സന്തോഷവും സ്വാതന്ത്യവും നമുക്ക് നൽകാൻ വേണ്ടി പല മഹാന്മാരും അവരുടെ സന്തോഷവും ജീവനും മറന്ന് ബ്രിട്ടീഷുകാരോട് പൊരുതി. അവരുടെ ത്യാഗത്തിൻ്റെ ഫലമാണ് നമ്മുടെ ജീവിതം,ഇല്ലെങ്കിൽ നാം ഇന്നും അടിമകളായി കഴിയേണ്ടിവന്നേനെ. മഹാത്മാഗാന്ധി,ജവഹർലാൽ നെഹ്റു, ഝാൻസി റാണി,സുഭാഷ് ചന്ദ്രബോസ്, പഴശ്ശിരാജ....അങ്ങനെ നിരവധി പേരുണ്ട്. അതിൽ നമ്മുടെ കേരളത്തിൽ നിന്നും സ്വാതന്ത്യസമരത്തിൽ അംഗമായ ചിലരെ നിങ്ങൾക്ക് പരിചയപ്പെടത്താം.
കേരളവർമ പഴശ്ശിരാജ
വെെദേശികാധിപത്യത്തിനെതിരെ മലബാറിൽ ശക്തമായി ചെറുത്തു നിൽപ്പു നടത്തിയ ധീരദേശാഭിമാനിയായിരുന്ന കേരളവർമ പഴശ്ശിരാജ 'കേരള സിംഹം' എന്നറിയപ്പെടുന്നു. സ്വാതന്ത്യത്തിൻ്റെബലി പീഠത്തിൽ സ്വന്തം ജീവിതം ദന്നെ ബലിയർപ്പിച്ച്, ചരിത്രത്തിൽ ഇടം നേടിയ പഴശ്ശിരാജ യുടെ ജീവിതം ഏതൊരു ദേശസ്നേഹിയേയും ആവേശം കൊള്ളിക്കുന്നതാണ്.
ഇന്നത്തെ കണ്ണൂ്ര ജില്ലയിലെ തലശ്ശേരിക്കു സമീപമുളള കോട്ടയത്താണ് പിൽക്കാലത്ത് 'പഴശ്ശിരാജ' എന്നപേരിൽ പ്രസിദ്ധനായിത്തീർന്ന കേരള വർമയുടെ ജനനം. ഇപ്പോഴത്തെ കണ്ണൂർ ജില്ലയുടെ മിക്കഭാഗങ്ങളൂം വയനാടും ഈ നാടുവാഴിയുടെ കീഴിലായിരുന്നു
മൂന്നാം മെെസൂർ യുദ്ധത്തിൽ ടിപ്പു സുൽത്താൻ പരാജയപ്പെട്ടതിനെ തുടർന്നുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ മലബാറിൻ്റ ഭരണം ഇംഗ്ലീഷുകാർക്കു ലഭിച്ചു. ഈ പ്രദേശത്തിലെ മുഴുവൻ നാട്ടു രാജാക്കന്മാരെ അവരുടെ സാമന്തൻമാരാക്കി,ആധിപത്യം ഉറപ്പിക്കാനുള്ള വെള്ളക്കാരുടെ ശ്രമങ്ങളെ പഴശ്ശി ചോദ്യം ചെയ്തു.തൻ്റ രാജ്യം തൻ്റേതുമാത്രമാണെന്നും വെള്ളക്കാർക്കോ ടിപ്പുവിനോ തൻ്റമേൽ ഒരധികാരവും ഇല്ലെന്ന പഴശ്ശിയുടെ ധീരമായ പ്രഖ്യാപനം വെളളക്കാർക്ക് തിരിച്ചടിയായി.
1796 ഏപ്രിൽ ഒന്നിന് ജയിംസ് ഗോർഡൻ്റെ നേതൃത്വത്തിലുള്ള കമ്പനിപ്പട്ടാളം കോട്ടയം കോവിലകവും കോട്ടയും ആക്രമിച്ചു.ആധുനിക യുദ്ധസന്നാഹങ്ങളുമായി വന്ന വെള്ളപ്പട്ടാളത്തിനെ പഴശ്ശിയുടെ സെെന്യം അമ്പും വില്ലുമായി നേരിട്ടു. കടത്ത ആൾനാശമുണ്ടായെങ്കിലും പഴശ്ശിരാജയെ പിടികൂടാൻ വെള്ളക്കാർക്കായില്ല. അപകടം മുൻകൂട്ടി മനസ്സിലാക്കിയ പഴശ്ശിരാജ വയനാട്ടിലേക്ക് രക്ഷപ്പെട്ടു.
1797-ൽകോട്ടയ്ത്തിൻ്റെ നിയന്ത്രണം പൂർണ്ണമായും ഇംഗ്ലഷുകാരുടെ കയ്യിലായെങ്കിലും, വയനാട് കേന്ദ്രമാക്കി ആദിവാസികളായ കുറിരുടെ ശക്തമായ ഒരു സേന വാർത്തെടുത്ത് പഴശ്ശി പോര്ട്ടം തുടർന്നു കൊണ്ടിരുന്നു. ഒളിയുദ്ധത്തിൽ നിപുണരായിരുന്ന പഴശ്ശിയുടെ സംഘത്തോട് പലപ്പോഴും വെള്ളക്കാർ തോൽവി സമ്മതിക്കേ്ടി വന്നു.
വയനാടൻ കാടുകളിലെ ഭൂമിശാസ്ത്രവും പഴശ്ശിരാജക്കെതിരായ വെള്ളക്കാരുടെ നീക്കത്തിന് പ്രധാന തടസ്സമായിരുന്നു. ഇതേതുടർന്ന് രാജയെ പിടിച്ചു നൽകുന്നവർക്ക് 3000 പഗോഡ പ്രതിഫലം നൽകുമെന്ന തന്ത്രം ഉപയോഗിച്ചെങ്കിലും, രാജാവിൻ്റെ ശക്തമായ ജനപിന്തുണയാൽ ഈ നടപടി പ്രയോജനം ഉണ്ടാക്കയി്ല്ല.എന്നാൽ എ്ത് വിലകൊടുത്തും പഴശ്ശിയെ കീഴ്പ്പെടുത്തേണ്ടത് തങ്ങളുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ വെ്ളക്കാർ ചാരന്മാരുടെ സഹായം തേടാൻ തീരുമാനിച്ചു.
വയനാട്ടിലെ തന്നെ മറ്റൊരു ആദിവാസ വിഭാഗമായ പണിയരുടെസഹായത്തൊടെയുള്ള ദീർഘകാലത്തെ ശ്രമത്ഹിന് ഫലമുണ്ടായി. താവളം വളഞ്ഞപ്പോൾ മാത്രമാണ് ചതിയിൽ പെട്ട വിവരം രാജാവ് മനസ്സിലാക്കിയത്. രകഷപ്പെടനുള്ള എല്ലാ മാർഘവും അണഞ്ഞ രാജാവ് വെള്ളക്കാരുടെ തോക്കിന് ഇരയാവുകയായിരുന്നു.
1805 നവംമ്പർ 30 ന് വയനാട്ടിലെ പുൽപ്പള്ളിക്കടുത്തുള്ള മവിലാം തോട്ടത്തിൽ വച്ചായിരുന്നു ഈ സംഭവം.
തങ്ങളുടെ ശത്രുവായിരുന്നിട്ടും, ബ്രഹ്മണരുടെ നേതൃത്വത്തിൽ ആചാരാനുഷഠാനങ്ങളോടെ പരമ്പരാഗതരീതിയിൽ പഴശ്ശിരാജയുടെ ശവസംസ്കാരം നടത്തിയത്, അദ്ധഹത്തിൻ്റെ ധീരതയെ വെള്ളക്കാർ പോലും ബഹുമാനിച്ചിരുന്നു എന്നതിന് തെളിവാണ്.(പഴശ്ശിരാജ സ്വയം വെടിവച്ചു മൃത്യു വരിച്ചതെന്നും അഭിപ്രായപ്പെടുന്നു.)
പഴശ്ശിരാജയുടെ വാൾ, അമ്പും വില്ലും
പഴശ്ശിയുടെ പ്രതിമ
കെ.പി.കേശവമേനോൻ
പാലക്കാട് രാജസ്വരൂപത്തിലെ നടുവിലിടത്തിൽ ഭഈമനച്ചൻ്റെ മകനായി 1886 സെപ്തംബർ ഒന്നിന് പാലക്കാട് ജില്ലയിലെ ആലത്തുരിനടുത്തുള്ള തരൂരിലാണ് അദ്ദേഹം ജനിച്ചത്. തരൂര്,ആലത്തൂർ,പാലക്കാട് എ്നിവിടങ്ങളിലായി സ്കൂൾ പഠനം പുർത്തീകരിച്ചു. 'കേരള വിദ്യാലയ' (ഇന്നത്തെ കോഴിക്കോട് സാമൂതിരി കോളേജ്),മദ്രാസ് ക്രിസ്ത്യത്യൻ കൊളേജ് എന്നിവിടകങളിലായി കോളേജ് പഠനം പൂർത്തിയാക്കി. 1912-ൽ നിയമ പഠനത്തിനായി ഇഗ്ലണ്ടിലേക്ക് പോയി.പരിക്ഷ വിജയിച്ച് മടങ്ങി വന്ന അ്ദേഹം കോഴിക്കോട് അഭിഭാഷകനായി പ്രവർത്തനം ആരംഭിച്ചു.
ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധ ഫണ്ട് പിരിക്കുന്നതിനിയുള്ള തീരുമാനമെടുക്കുന്നതിനായി അക്കാലത്തെ മദ്രദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായ മലബാറിലെ കലക്ടർ ഒരു യോഗം വിളിച്ചു. ഇതിൽ പങ്കെടുത്ത കേശവമേനോൻ മലയാളത്തിൽ പ്രസംഗിച്ചത് ബ്രിട്ടീഷുകാരനിയ കലക്ടറെ കോപിതനാക്കി. കലക്ടർ പ്രസംഗം മമുഴുമിപ്പിക്കാൻ അനുവധിക്കാത്തതിനാൽ കേശവമേനോനും മറ്റു ചിലരും യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഈ സംഭവത്തെത്തുടർന്ന് അ്ദ്ദേഹത്തിൻ്റ ശ്രദ്ധ സ്വതന്ത്ര പ്രസ്ത്ഥാന്തിലേക്കാ തിരിഞ്ഞു.
ഹോംഗൂർ പ്രസ്ത്ഥാനത്തിൻ്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് മലബാറിലെ ഹോംഗൂർ പ്രസത്ഥാന്്തിൻ്റെ സെക്രട്ടറിയായി. 1921 ലെ മലബാർ കലാപകാലത്ത് സമാധാന സന്ദേശവുമയി കലാബാധിത പ്രദേശങ്ങളിലൂടെ അദ്ദേഹം പോയി.
ദേശിയ പ്രസ്ത്ഥാനത്തിൻ്റെ വളർചചയ്ക്കും സാമൂഹിക ഉന്നമനത്തിനും പത്രത്ര മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം മാതൃഭൂമി ദിനപത്രത്തിന് ജന്മം നൽകി. എ കരുണാകര മേനോൻ,കുറൃർ നീലകണ്ഠൻ നമ്പൂതിരിപ്പാട്,കെ.മാധവൻ നായർ എന്നീ പ്രമുഖരും ഈ മഹത്തായ സംരംഭത്തിൽ അദ്ദേഹത്തിൻ്റെ സഹായികളായി. 1922 മാർച്ച് 17 ന് പ്രസിദ്ധീകരണം ആരംഭിച്ച മാതൃഭുമിയുടെ പ്രഥമ പത്രാധിപനും കേശവമെനോൻ തന്നെയായിരുന്നു.
1924 ലെ പ്രസിദ്ധമായ വെെക്കം സത്യഗ്രഹത്തെ തുടർന്ന്അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ട അദ്ദഹം ജയിൽ മോചിതനായതോടെ 1929 ൽമലയായിലേക്കു പോയി. മലയായിൽ അഭിഭാഷകനായി ജോലി നടക്കുമ്പോഴും തൻ്റെ പൊതുപ്രവർത്തനം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല.തെക്കുകിഴ്കൻ ഏഷ്യയിലെ ഇന്ത്യക്കാരുടെ സംഘടനയായ 'ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗി'ൻ്റെ സജീവ പ്രവർത്തകനായ അദ്ദേഹം പിന്നീട് സുഭാഷ് ചന്ദ്രബോസിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച 'ആസാദ് ഹീന്ദ് ഗവൺമെൻ്റി'ൽ പ്രചാരണ വഗുപ്പ് മന്ത്രിയായി.
1948 ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം വീണ്ടും 'മാതൃഭൂമി'യുടെ പത്രാധിപരായി.1951 ൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹെെക്കമ്മീഷണറായി നിയമിക്കപ്പെട്ടു.
1978 ൽ അദ്ദേഹം അന്തരിച്ചു.നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു.'കഴിഞ്ഞകാലം എന്ന ആത്മ കഥ ഇതിൽ പ്രധാനമാണ്.
കെ.കേളപ്പൻ
അധ്യപകവൃത്തി ഉപേക്ഷിച്ച് നിയമ പഠനത്തിനായി ബോംബെയിലെത്തിയ കേളപ്പൻ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് പഠനം പകുതി വഴിയിലുപേക്ഷിച്ച് സത്യാഗ്രഹ-സമര പരിപാടികളുമായി മലബാറിലേക്ക് തിരിച്ചു പോന്നു.
ഉപ്പു സത്യാഗ്രഹം, ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹംഎന്നീ പരിപാടികളിലൂടെ ഗാന്ധിജിയുടെ കേരളത്തിലെ ഏറ്റവും അടുത്ത അനുയായിയായി അദ്ദേഹം മാറി. 1945 ൽ കേരള പ്രദേശ് കോൺഗ്രസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അധികം വെെകാതെ കോൺഗ്രസ് പ്രസ്ഥാനം വിട്ട് 'കിസാൻ മസ്ദൂർ പ്രചാർ പാർട്ടി' രൂപീകരിച്ചു. 1952 ൽ പൊന്നാനിയിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പൽക്കാലത്ത് സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻമാറിയ കേളപ്പൻ സർവോദയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. തവനൂരിലെ 'റൂറൽ ഇൻസ്റ്ററ്റ്യൂട്ട്' മുൻകയ്യെടുത്തത് അദ്ദേഹമാണ്. ജീവിതാവസാനം വരെ ഹരിജനോദ്ധാരണത്തിനും മദ്യവർജനത്തിനും നിലകോണ്ട അദ്ദേഹം 1971 ഒക്ടോബർ ആറിന് ഈ ലോകത്തോട് വിട പറഞ്ഞു.
മോയ്തു മൗലവി
1891 ൽ തെക്ക്േ മലബാറിലെ പൊന്നാനിയിൽപെട്ട മാറാഞ്ചേരിയിൽ മരയ്ക്കാർ മുസ്ലിയാരുടെ മകനായി ജനിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ നിരന്തര പ്രേരണയാൽ പൊതുരംഗത്തെത്തിയ മൊയ്തു മൗലവി ഖിലാഫത്ത് പ്രസ്ഥാനത്തിലെ സജീവ സാനിധ്യമായി.
ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുക്കാനാവശ്യപ്പെട്ടുള്ള ഒരു ലഘുലേഖ എഴുതി പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ അറസ്റ്റുചെയ്യപ്പെട്ട മൗലവിയേയും പിതാവിനേയും രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഭരണാധികൾ ജയിലിലടച്ചു. രണ്ട് വർഷത്തെ ജയിൽ വാസത്തിനു ശേഷംപുറത്തു വന്ന അദ്ദേഹം അബ്ദുറഹിമാൻ സാഹിബ് സത്ഥാപിച്ച 'അൽ-അമീൻ' പത്രത്തിൻ്റെ നടത്തിപ്പിൽ സജീവമായി. സാഹിബിൻ്റെ മരണത്തോടെ 'അൽ-അമീൻ' പത്രം പുർണ്ണമായും മൊയ്തു മൗലവിയുടെ നേതൃത്വത്തിലായി.
ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് 1930 ൽ ആറു മാസത്തെ ജയിൽ വാസം അനുഭവിച്ചു.പിന്നീട് 1942 ൽ 'ക്വിറ്റ് ഇന്ത്യാ' സമരത്തോടനുബന്ധിച്ച് വീണ്ടും ജയിലിലായി. സ്വാതന്ത്യത്തിൻ്റെ പൊൻപുലരിയും തുടർന്ന് രാജ്യത്തിൻ്റെ ഉയർച്ചയും കാണാൻ ഭാഗ്യം ലഭിച്ച അദ്ദേഹം, തൻ്റെ അവസാന നാളുവരേയും ഒരു ഗാന്ധിയൻ്റെ വിശുദ്ധിയോടെ ലളിത ജീവിതം നയിച്ചു.
104 വർശത്തെ ജിവിതത്തിൽ നിന്നും 1995 ജൂൺ എട്ടിന് ലോകത്തോട് വിട പറഞ്ഞു.
ക്യാപറ്റൻ ലക്ഷ്മി
സർവ്വകലാശാലയിൽ നിന്നും ക്യാപറ്റൻ ലക്ഷ്മി
ബ്രട്ടീഷുകാർക്കെതിരെ നെഞ്ചുറപ്പോടെ യുദ്ധം ചെയ്ത ധീര വനിത കേരളത്തിൻ്റെ അഭിമാനമായി മാറി.അഭിഭാഷകനായ സ്വാമിനാഥൻ്റെയും, അമ്മു സ്വാമിനാഥൻ്റെയും പുത്രിയായി 1914 ഒക്ടോബർ. 24 ന് പാലക്കാട്ടിലെ തൂത്താലക്കടുത്തുള്ള 'ആനക്കര വടക്കത്ത്' തറവാട്ടിൽ ജനിച്ചു.
1939 ൽ മദ്രാസ് സർവ്വകലാശാലയിൽ നിന്നും വെെദ്യശാസ്ത്ര പഠനം പൂർതതിയാക്കി സിംഗപ്പൂരിലെത്തിയ ലക്ഷ്മി ശാസ്ത്ര രംഗ പ്രവർത്തനത്തെക്കാൾ ആകർഷിച്ചത് ഭാരത സ്വാതന്ത്രത്തിൻ മേലുള്ള പ്രവർത്തനമാണ്. സുഭാഷ് ചന്ദ്രബോസിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച 'ഇന്ത്യൻ നാഷണൽ ആർമി'യുടെ പ്രവർത്തനങ്ങളിലാകൃഷ്ടയായ ലക്ഷമി ഈ സേനയിൽ ഡോക്ടറായി ചേർന്ന് സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി മാറി.
1943 ഒക്ടോബറിൽ സുഭാഷ് ചന്ദ്രബോസിൻ്റെ നേതൃത്വത്തിൽ സിംഗപ്പൂരിൽ രൂപം കോണ്ട 'ആസാദ് ഹിന്ദ് ഗവൺമെ'ൻ്റിലെ ഏക വനാതയായിരുന്നു വനിതാ മന്ത്രിയായി പ്രവർത്തിച്ച ക്യാപ്റ്റൻ ലക്ഷമി.മാതൃ രാജ്യത്തിൻ്റെ സ്വതന്ത്ര്യ വിപ്ലവത്തിലേക്ക് നിരവധി വനിതകൾ തയ്യാറായി വന്നപ്പോൾ ക്യാപ്റ്റൻ ലക്ഷമിയുടെ നേതൃത്വത്തിൽ 'ഝാൻസിറാണി റജിമെൻ്റ്' എന്നൊരു വനിതാ വിഭാഗം കൂടി ഇന്ത്യൻ ദേശീയ സേനയിൽ (ഐ.എൻ.എ) രൂപം കൊണ്ടു.
കഠിനമായ പരിശീലനത്തിലൂടെ വെടിക്കോപ്പുകൾ ഉപയോഗിക്കാൻ പ്രാവീണ്യം നേടിയ ഈ വനിതാ ഘടകം 1944 ലെ മുന്നേറ്റത്തിൽ ബർമയിൽ വച്ച് ബ്രട്ടീഷ് സെെന്യത്തിന് കനത്ത തിരിച്ചടി നൽകി.
1945 മെയ് മാസത്തിൽ ബ്രിട്ടീഷ് സെെന്യത്തിൻ്റെ പിടിയിലായി ജയിലിലകപ്പെട്ടു. 1946 ൽ ജയിൽ മോചിതയായി ഇന്ത്യയിൽ എത്തിയ ക്യാപ്റ്റൻ ലക്ഷമി രാഷ്ട്രയ സാമൂഹിക രംഗങ്ങളിൽ സജീവമായി.
1998 ൽ പദ്മഭൂഷൺ നൽകി രാജ്യം ആ ധീര വനിതയെ ആദരിച്ചു.വെെദ്യശാസ്ത്ര പഠനം പൂർതതിയാക്കി സിംഗപ്പൂരിലെത്തിയ ലക്ഷ്മി ശാസ്ത്ര രംഗ പ്രവർത്തനത്തെക്കാൾ ആകർഷിച്ചത് ഭാരത സ്വാതന്ത്രത്തിൻ മേലുള്ള പ്രവർത്തനമാണ്. സുഭാഷ് ചന്ദ്രബോസിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച 'ഇന്ത്യൻ നാഷണൽ ആർമി'യുടെ പ്രവർത്തനങ്ങളിലാകൃഷ്ടയായ ലക്ഷമി ഈ സേനയിൽ ഡോക്ടറായി ചേർന്ന് സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി മാറി.
1943 ഒക്ടോബറിൽ സുഭാഷ് ചന്ദ്രബോസിൻ്റെ നേതൃത്വത്തിൽ സിംഗപ്പൂരിൽ രൂപം കോണ്ട 'ആസാദ് ഹിന്ദ് ഗവൺമെ'ൻ്റിലെ ഏക വനാതയായിരുന്നു വനിതാ മന്ത്രിയായി പ്രവർത്തിച്ച ക്യാപ്റ്റൻ ലക്ഷമി.മാതൃ രാജ്യത്തിൻ്റെ സ്വതന്ത്ര്യ വിപ്ലവത്തിലേക്ക് നിരവധി വനിതകൾ തയ്യാറായി വന്നപ്പോൾ ക്യാപ്റ്റൻ ലക്ഷമിയുടെ നേതൃത്വത്തിൽ 'ഝാൻസിറാണി റജിമെൻ്റ്' എന്നൊരു വനിതാ വിഭാഗം കൂടി ഇന്ത്യൻ ദേശീയ സേനയിൽ (ഐ.എൻ.എ) രൂപം കൊണ്ടു.
കഠിനമായ പരിശീലനത്തിലൂടെ വെടിക്കോപ്പുകൾ ഉപയോഗിക്കാൻ പ്രാവീണ്യം നേടിയ ഈ വനിതാ ഘടകം 1944 ലെ മുന്നേറ്റത്തിൽ ബർമയിൽ വച്ച് ബ്രട്ടീഷ് സെെന്യത്തിന് കനത്ത തിരിച്ചടി നൽകി.
1945 മെയ് മാസത്തിൽ ബ്രിട്ടീഷ് സെെന്യത്തിൻ്റെ പിടിയിലായി ജയിലിലകപ്പെട്ടു. 1946 ൽ ജയിൽ മോചിതയായി ഇന്ത്യയിൽ എത്തിയ ക്യാപ്റ്റൻ ലക്ഷമി രാഷ്ട്രയ സാമൂഹിക രംഗങ്ങളിൽ സജീവമായി.
1998 ൽ പദ്മഭൂഷൺ നൽകി രാജ്യം ആ ധീര വനിതയെ ആദരിച്ചു.
വേലുത്തമ്പി ദവള
1765 ൽ അന്നത്തെ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായ (ഇന്നത്തെ തമിഴ്നാട്ടിലെ) നാഗർകോവിലിനടുത്തുള്ള കൽക്കുളം എന്ന ഗ്രാമത്തിലാണ് വേലായുധൻ ജനിച്ചത്. വേലായുധൻ തമ്പി എന്നാണ് മുഴുവൻ പേർ. അച്ഛൻ കുഞ്ഞുമായിട്ടിപ്പിള്ളയും അമ്മ വള്ളിയമ്മ തങ്കച്ചിയുമായിരുന്നു. മഹാരാജാവിൽ നിന്ന് ചെമ്പകരാമൻ എന്ന പട്ടം പരമ്പരാഗതമായി ലഭിച്ചിരുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബക്കാർ. വേലുത്തമ്പി എന്നാണ് ചെറുപ്പം മുതൽക്കേ അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 959മാണ്ടിൽ കാർത്തികതിരുനാൾ മഹാരാജാവിന്റെ യാത്രാ മദ്ധ്യേ മറവന്മാർ അദ്ദേഹത്തിന്റെ സാധനങ്ങൾ കൊള്ളയടിക്കുകയുണ്ടായി. മോഷ്ടാക്കളെ കണ്ടുപിടിക്കാൻ മഹാരാജാവ് വേലുത്തമ്പിയുടെ കുടുംബത്തിന്റെ സഹായം അഭ്യർത്ഥിച്ചു.മോശ്ടാക്കളേയും മോശ്ടിച്ച മുതലും ദവള തിരിച്ചു നൽകി. ഇതിൻ്റെ പ്രതിഫലമായി കൊട്ടാരത്തിലെ കാര്യസ്ഥനായി നിയമിച്ചു.
തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും കന്യാകുമാരി ജില്ലയും ചേർന്നതായിരുന്നു പുതിയ തിരുവിതാംകൂറിന്റെ വിസ്തൃതി.
1798 പെബ്രുവരി 17 വെര കാർത്തിക തിരുനാൾ രാമവർമ്മ രാജാവും അതുകഴിഞ്ഞ് ഒരു വർഷം അവിട്ടം തിരുനാൾ രാമവർമ്മ രാജാവും തുടർന്ന് 1999- ൽ ജയന്തൻ നമ്പൂതിരിയെ സർവ്വാധികാര്യക്കാരനായി നിയമിച്ചു. ദിവാനായിരുന്നില്ലം ളവയുടഉ പൂർണ്ണാധികാരമുണ്ടായിരുന്നു.
ജയന്തൻ നമ്പൂതിരിയുടെ ഭരണത്തെപ്പറ്റി എല്ലാ തിരുവിതാംകൂർ ചരിത്രകാരന്മാരും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂവരുടെ കീഴിലുള്ള ദുർഭരണം നിമിത്തം ജനങ്ങൾ പൊറുതിമുട്ടി. ഉപ്പിന്റെ വില വരെ വർദ്ധിപ്പിക്കുകയുണ്ടായി.എന്നാൽ ഇത് വെറും 25 ദിവസത്തെ മാത്രം ഭരണമായിരുന്നു.ഇതിനെതിരെ വേലുത്തമ്പി ജനങ്ങളെ ലഹളക്ക് പ്രേരിപ്പിച്ചു എന്നാണ് പറയുന്നത്. ആരോപണവിധേയരായ മന്ത്രിമാരെ പിരിച്ചുവിട്ടു. രാജാവ് വേലുത്തമ്പി ദളവയെ വാണിജ്യവകുപ്പു മന്ത്രിയാക്കി, 1801ൽ തിരുവിതാംകൂർ ദളവ (മുഖ്യമന്ത്രി)യായും അവരോധിച്ചു.
മറ്റൊരു അഭിപ്രായപ്രകാരം ജയന്തൻ നമ്പൂതിരി ഭരണമേറ്റകാലത്ത് രാജഭണ്ഡാരത്തിൽ പണമില്ലായിരുന്നു. അതിനാൽ ദൂർത്തടിക്കുന്നതിനെക്കുറിച്ചുള്ള ആരോപണം ശരിയല്ല. ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാനായി 15 ലക്ഷം രൂപ കടം വാങ്ങി. ഈ പണം തിരികെ കൊടുക്കേണ്ടതിനുവേണ്ടിയും രാജഭണ്ഡാരം ശക്തമാക്കുന്നതിനായും ജയന്തൻ ശങ്കരൻ നമ്പൂതിരി ജനങ്ങളിൽ നിന്ന് സംഭാവന പിരിക്കാൻ തീരുമാനിച്ചു. ഈ സംഭാവനയ്ക്കെതിരെ സവർണ്ണരായ വ്യാപാരികൾ പ്രതിഷേധിച്ചു. വേലുത്തമ്പിക്ക് സംഭാവനയായി അടക്കേണ്ടിയിരുന്ന തുക 20000 കൂലിപ്പണമാണ് (5000 രൂപ) ഇതടക്കാനായി അല്പം സാവകാശം അനുവദിച്ച് രേഖ എഴുതിവാങ്ങിച്ചു പിരിവുദ്യോഗസ്ഥന്മാർ അദ്ദേഹത്തെ വിട്ടയച്ചു എന്നുമാണ് കഥ. എന്നാൽ തമ്പി സംഭാവന അടക്കാൻ വഴി ആലോചിക്കുന്നതിനു പകരമായി നാട്ടിലെത്തി നമ്പൂതിരി ഭരണത്തിനെതിരെ ഗ്രാമത്തലവന്മാരോട് സംഘടിക്കുവാനഭ്യർത്ഥിച്ചു. നമ്പൂതിരി ഭരണത്തെ ഭയപ്പെട്ടിരുന്ന പണക്കാർ എല്ലാവരും അദ്ദേഹത്തിൻ സഹായം വാഗ്ദാനം ചെയ്തു.
മഹാരാജാവിനെതിരെ അഭ്യന്തര ലഹള സംഘടിപ്പിക്കുമ്പോൾ വേലുത്തമ്പി കാര്യക്കാർ ആണ് എന്നതിന് തെളിവില്ല.. രാജാ കേശവദാസുമായി അഭിപ്രായവ്യത്യാസമുണ്ടായതായും, ടിപ്പു സുൽത്താനെതിരായി നടത്തിയ യുദ്ധത്തിനു ചെലവായ പണം പിരിച്ചു കൊടുക്കാത്തതിനാൽ ഭരണത്തിൽ നിന്ന് സ്ഥാനഭ്രഷ്ടനാക്കിയതായും ചരിത്രകാരൻമാർ പറയുന്നു.
പണം പിരിവിനെ എതിർത്ത് ആലപ്പുഴ വരെയുള്ള ജനങ്ങളെ ഒരുമിച്ചു കൂട്ടി. ന്യായമായ കാര്യമായതിനാൽ സമ്പന്നരഒരുും ദരിദ്രരും ഒരുപോലെ വേലുത്തമ്പിയുടെ നേതൃത്വത്തിൽ ജനങ്ങൾ ലഹളക്ക് തയ്യാറായി വന്നതോടെ രാജാവിനു ഗത്യന്തരമില്ലാതായി. സഹായമഭ്യർത്ഥിക്കാൻ ആരുമില്ലാതായ അവസ്ഥ. ഇംഗ്ലീഷുകാരോട് ഇടഞ്ഞാണ് സർവ്വാധികാര്യക്കാരനെ നിയമിച്ചത് എന്നതിനാൽ അവരോടും സഹായം അഭ്യർത്ഥിക്കാൻ അദ്ദേഹത്തിനായില്ല. പാളയത്തിൽ തന്നെ പടവരുമെന്ന വിവരം അദ്ദേഹത്തിന്റെ ചാരന്മാർ അറിഞ്ഞില്ല അതിനാൽ രാജാവ് കീഴടങ്ങി.
വേലുത്തമ്പിയുടെ നേതൃത്വത്തിലുള്ള ലഹളക്കാർ നാലു വ്യവസ്ഥകൾ വച്ചു
വലിയ സർവകാര്യക്കാരായ ജയന്തൻ ശങ്കരൻ നമ്പൂതിരിയെ ഉടൻ പിരിച്ചു വിടുകയും നാടുകടത്തുകയും ചെയ്യുക.അദ്ദേഹത്തെ യാതൊരു കാരണവശാലും രാജാവ് തിരിച്ച് വിളിപ്പിക്കില്ല എന്ന് വിളംബരം പുറപ്പെടുവിക്കുക.ശങ്കരനാരായണന് ചെട്ടിയേയും മാത്തൂത്തരകനേയും പൊതുനിരത്തിൽ വച്ച് ശിക്ഷിക്കുകയും അവരുടെ ചെവി അറത്തു കളയുകയും ചെയ്യുക.ഉപ്പു നികുതി തുടങ്ങിയ ദ്രോഹ നികുതികൾ നിർത്തലാക്കുക.
രാജാവ് ഇതെല്ലാം അംഗീകരിക്കുകയും ഉപ്പിന്റേയും നാളികേരത്തിന്റെയും പരുത്തിയുടേയും നിലക്കടലയുടേയും തീരുവ പകുതിയായി കുറക്കുകയും ചെയ്തു. ലഹളക്കാരിൽ പ്രധാനികളുടെ ആവശ്യപ്രകാരം ചിറയിൻകീഴ് അയ്യപ്പൻ ചെമ്പകരാമൻ പിള്ളയെ വലിയ സർവകാര്യക്കാരനായും (നമ്പൂതിരിക്ക് പകരം) മുളക് മടിശ്ശീല സർവകാര്യക്കാരായി (ധനകാര്യമന്ത്രി) വേലുത്തമ്പിയെ നിയമിക്കുകയും ചെയ്തു.
മുളകുമടിശ്ശീല കാര്യക്കാരിൽ നിന്നും സർവാധികാര്യക്കാരിലേക്കുള്ള ദൂരം തമ്പിക്ക് വളരെ കുറവായിരുന്നു. അയ്യപ്പൻ ചെമ്പകരാമൻ മറ്റു ദളവാമാരെപ്പോലെ കാര്യാപ്രാപ്തിയുള്ളവനായിരുന്നു എങ്കിലും അദ്ദേഹത്തിനു 14 മാസത്തിലേറെ ആ സ്ഥാനത്തിരിക്കാൻ സാധിച്ചില്ല. 1800ൽ അദ്ദേഹം മരിച്ചു എന്നാണ് ശങ്കുണ്ണിമേനോൻ പറയുന്നത്. എന്നാൽ ഡോ. ശോഭനന്റെ അഭിപ്രായത്തിൽ ചെമ്പകരാമനെ ദളവാ സ്ഥാനത്തുനിന്നും പിരിച്ചയക്കുകയായിരുന്നു. ആദ്യം ആലപ്പുഴയിലും പിന്നീട് പറവൂരിലും അദ്ദേഹത്തെ തടവിലാക്കി. രാജ്യത്തിന്റെ കടം വീട്ടാൻ കരം പിരിക്കാൻ അദ്ദേഹത്തിനായില്ലെന്നതാണ് അതിനുകാരണം. ആറുലക്ഷം രൂപയേ അദ്ദേഹത്തിനു സ്വരൂപിക്കാനായുളളൂ; അതുതന്നെ മറ്റുകടങ്ങൾ വീട്ടാനും ഇംഗ്ലീഷുകാർക്കുള്ള കപ്പം കൊടുക്കാനും മാത്രമേ തികഞ്ഞുള്ളൂ. അതിൽ തന്നെ മൂന്നു ലക്ഷം രൂപ അതിൽ മൂന്ന് ലക്ഷം ഒരു ദേശസ്നേഹിയുടെ മത്രം ആയിരുന്നു. ദളവയുടെ കഴിവുകേടായാണ് രാജാവ് അത് വ്യാഖ്യാനിച്ചത്. ഇംഗ്ലീഷുകാരുടെ ശുപാർശയോടെ നിയമിച്ചതിനാലും രാജാവ് അയ്യപ്പൻ ചെമ്പകരാമനെ തിരസ്കരിച്ചു.
ഭരണത്തീലുണ്ടായിരുന്ന ഏകദേശമെല്ലാവരേയും തമ്പി തൻ്റെ വരുതിയിലാക്കാൻ പ്രത്യേകം ശ്രദാദിച്ചു.ഭരണത്തിലെ രണ്ടു പേരുടെ സഹായവും അതിനായി തമ്പി തേടി.കള്ളം പിടിക്കപ്പെടുകയും രണ്ടു പേരെ വധിക്കുകയും ചെയ്തു.അതിൻ്റെ ഉത്ത്രവാദിത്തത്ത്ിൽ നിന്നം തമ്പി ഒഴിവായി. അവസാനം തമ്പി ദവളാ സ്ഥാനത്തെത്തി.
തമ്പി ദളവയായതിനുശേഷം മനസ്സമാധാനത്തോടെ ഭർണകാര്യങ്ങൾ നിർവഹിക്കൻ അദ്ദേഹത്തിനായിട്ടില്ല. ഒരു വർഷത്തിനുള്ളിൽ അദ്ദേഹത്തിനെതിരായി ഗൂഢാലോചന നടത്തപ്പെട്ടു. അദ്ദേഹത്തെ വിപ്ലവത്തിനു സഹയിച്ചവർ തന്നെയാണ് അതിനു മുൻകൈ എടുത്തത്. ദളവയായതിനുശേഷം തമ്പി മെക്കാളയുടെ വിശ്വസ്ത അനുയായിയുടേതുപോലെയാണ് പെരുമാറി വന്നത്.റസിഡന്റ് ഈ അവസരം പരമാവധി മുതലാക്കുകയും തിരുവിതാംകൂർ സൈന്യത്തിന്റെ എല്ലാ കുപ്പിണിയിലും ബ്രിട്ടിഷ് ഓഫീസർക്ക് ആസ്ഥാനം തുടങ്ങണമെന്ന് ആവശ്യപ്പെടുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അതിരു കവിഞ്ഞ ബ്രിട്ടിഷ് സ്നേഹം രാജാവിനും മറ്റുദ്യോഗസ്ഥർക്കും ഉള്ളിൽ എതിർപ്പ് ക്ഷണിച്ചു വരുത്തുകയുണ്ടായി. തങ്ങൾ ഉദ്ദേശിച്ചതുപോലെ രാജാവിന്റെ അഭ്യുദയകാംക്ഷി അല്ല വേലുത്തമ്പി എന്ന് മനസ്സിലാക്കിയ സമ്പ്രതി കുഞ്ചുനീലൻ പിള്ളയും കൂട്ടരും തമ്പിയെ ദളവാ സ്ഥാനത്തു നിന്നും നീക്കം ചെയ്യാനും വധിക്കാനുമുള്ള ഒരു കല്പനക്ക് ഗുഢപദ്ധതിയൊരുക്കാനും തീരുമാനിച്ചു. മഹാരാജാവിനെക്കൊണ്ട് ഇതിലേക്കായി ഒരു കല്പന പുറപ്പെടുവിക്കാനും അവർക്കായി.
ബാലരാമവർമ്മ മഹാരാജാവ് ഭരണം ഏറ്റെടുക്കുമ്പോൾ രണ്ടു ലക്ഷത്തിഅൻപത്തിനായിരം രൂപ തിരുവിതാംകൂറിനു കടമുണ്ടായിരുന്നു. മറ്റൊരു നാലു ലക്ഷം രൂപ കമ്പനിക്ക് കപ്പം കൊടുക്കാനുമുണ്ടയിരുന്നു. വരവു വർദ്ധിപ്പിക്കാൻ വഴി കാണാഞ്ഞ് വേലുത്തമ്പി ചെലവ് കുറക്കാൻ തീരുമാനിച്ചു. ഇതിനായി നായർ സൈന്യത്തിന് അന്ന് നൽകിയിരുന്ന യുദ്ധകാല ക്ഷാമബത്ത നിർത്തലാക്കാൻ തീരുമാനിച്ചു. അന്ന് രാജ്യത്ത് ഇരുപതിനായിരത്തോളം പട്ടാളക്കാർ ഉണ്ടായിരുന്നു. യുദ്ധകാലത്ത് മാത്രം നൽകയിരുന്ന ക്ഷാമബത്ത യുദ്ധമില്ലാതായി വളരെ നാൾ കഴിഞ്ഞും നൽകി പോന്നത് നിർത്തലാക്കാൻ തീരുമാനിച്ചത് തമ്പിയുടെ ധീരമായ തീരുമാനമായിരുന്നു. പക്ഷെ നായർ പടയാളികൾക്കിടയിൽ അമർഷമുണ്ടാക്കുന്ന പ്രകോപനപരമായ തീരുമാനമായിത്തീരുന്നു അത്. ഇത് പട്ടാളക്കാരെ രോക്ഷിതരാക്കുകയും ചെയ്തു. അവർ ജയിൽ കർത്ത് തടവുകാരെ മോചിപ്പിച്ചു. പതിനായിരത്തോളം പട്ടാളക്കാർ തിരുവനന്തപുരത്തേക്ക് ജാഥ നടത്തി, രാജധാനി വളഞ്ഞു. ദളവയെ പിരിച്ചു വിടണമെന്നും പട്ടാളത്തിൽ നിന്ന് ഒരാളെ ദളവയായി നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു ഒരിക്കൽ തമ്പി സ്വീകരിച്ച മാർഗ്ഗം തന്നെ തമ്പിക്കെതിരായി അവർ സ്വീകരിച്ചു. എന്നാൽ ദളവ അവരുമായി സംസാരിക്കാൻ പോലും മെനക്കടാതെ സുഹൃത്തായ മെക്കാളെയുടെ സഹായം തേടി. ലഹള തുടങ്ങിയ സമയം തമ്പി ആലപ്പുഴയിലായിരുന്നു. ആലപ്പുഴയിലെ പട്ടാളക്കാരും ലഹള സന്നാഹങ്ങൾ തുടങ്ങുന്നന്നറിഞ്ഞ് അദ്ദേഹം കൊച്ചിയിലെത്തുകയും മെക്കാളെയെ കാണുകയുമായിരുന്നു. തിരുവിതാംകൂറിന്റെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടാനും അതുവഴി കടിഞ്ഞാൺ കൈക്കലാക്കാനും തക്കം പാർത്തിരുന്ന മെക്കാളെക്ക് ഇത് സുവർണ്ണാവസരമായി. മെക്കാളെ തിരുനെൽവേലിയിൽ നിന്ന് ബ്രിടാടീഷ് പട്ടാളത്തെ (70% നാട്ടുകാർ തന്നെ) തിരുവനന്തപുരത്തേക്കയച്ചു. തമ്പി കർണ്ണാടകപ്പട്ടാളത്തേയും സംഘടിപ്പിച്ചു ആലപ്പുഴ എത്തി. ഇംഗ്ലീഷ് പട്ടാളം തിരുവനന്തപുരത്തെത്തി ലഹളക്കാരെ അമർച്ച ചെയ്തു. ആലപ്പുഴയിൽ തമ്പിയും
തമ്പിയും.
1802 ഏപ്രിൽ 15നാണ് വേലുത്തമ്പി ദളവയാകുന്നത്. 7 വർഷത്തോളം അദ്ദേഹം ഭരണം നിർവഹിച്ചു. (ആറുവർഷം 354 ദിവസവും). വേലുത്തമ്പിയുടെ ഭരണത്തെപ്പറ്റി വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ് ചരിത്രകാരന്മാർ നൽകുന്നത്. 7 വർഷത്തിന്റെ മുക്കാൽ പകുതിയും രാജ്യം ഏറ്റുവാങ്ങിയ കടം വീട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായും മെക്കാളെക്കെതിരെ പട ശേഖരിക്കുന്നതിന്റെ ഭാഗമായും നീങ്ങിയതിനാൽ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള സമയം പോലുമില്ലായിരുന്നു എന്നതാണ് വസ്തുത. എങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി ചന്തകളും താവളങ്ങളും ക്ഷേത്രങ്ങളും പണിയുകയുണ്ടായി. സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും അതുവഴി ഖജനാവിലേക്കുള്ള വരവ് വർദ്ധിപ്പിക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു എങ്കിലും പ്രതീക്ഷക്കൊത്ത് കടം വീട്ടുവാനോ ബ്രിട്ടീഷുകാർക്ക് കൊടുക്കേണ്ടതായ കപ്പം കൊടുക്കുവാനോ കഴിഞ്ഞില്ല.
ദളവയെ പ്രധാനമായി അലട്ടിക്കൊണ്ടിരുന്ന പ്രധാന പ്രശ്നം ഖജനാവിൽ പണമില്ലാഞ്ഞതാണ്. ഭരണമേറ്റപ്പോൾ 25 ലക്ഷം രൂപം തിരുവിതാംകൂറിനു കടമുണ്ടായിരുന്നു.
പിന്നീട് ഒരു ഘട്ടത്തിൽ ബ്രിട്ടിഷ് കമ്പനിക്ക് നൽകേണ്ടിയിരുന്ന കപ്പം നൽകാൻ പണം തികയാതെയും വന്നപ്പോൾ കൊട്ടാരം വക സ്വർണ്ണം പണയം വെച്ച് കടം വീട്ടാൻ ശ്രമിച്ചെങ്കിലും തീരാതെ വന്നപ്പോൾ മെക്കാളെയുമായി അഭിപ്രായവ്യത്യാസം ഉടലെടുക്കാൻ കാരണമായി. മാത്തൂത്തരകനെ തടവിലാക്കുകയും സ്വത്തു കണ്ടുകെട്ടുകയും ചെയ്തിട്ടും കാര്യമായ വരവൊന്നും ഖജനാവിലേക്കുണ്ടായില്ല.
ചില ചരിത്രകാരന്മാർ 7 വർഷത്തെ അദ്ദേഹത്തിന്റെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും സുവർണ്ണകാലഘട്ടമായി ചിത്രീകരിക്കുന്നുണ്ട്. തമ്പി രാജ്യത്തോട്ടാകെ കണ്ടെഴുത്ത് നടത്തിയതും തലയോലപ്പറമ്പിലും ചങ്ങനാശ്ശേരിയിലും ചന്തകൾ സ്ഥാപിച്ചതും കൊല്ലം ആലപ്പുഴ എന്നിവടങ്ങളിൽ പട്ടണം വികസിപ്പിച്ചതുമാണ് പ്രധാനമായും അതിനായി ചൂണ്ടിക്കാണിക്കുന്നത്
സാംസ്കാരിക രംഗത്ത് നല്ല ഉയർച്ചയുണ്ടായിരുന്നു.പുതുതായി പല ക്ഷേത്രങ്ങളും പലയിടങ്ങളിലാമി അദ്ദേഹം നിർമ്മിച്ചു. പഴയ ക്ഷത്രങ്ങൾ പുനരുദ്ദീകരിക്കുകയും വിസ്ത്രിതി വർദ്ദിപ്പിക്കുകയും ചെയ്തു. ഇതു വഴി ചെറിയ സംഭാവന തുക ഗജനാവിലെത്തി.
ബ്രിട്ടീഷ് സേനയുമായി ഏറ്റുമുട്ടിയ വേലുത്തമ്പിക്ക് ഒരു വിജയം കരസ്ഥമാക്കാനായില്ല. തീരെ നിവൃത്തിയില്ലാതെ കുണ്ടറയിലേക്ക് പോകാനും അവിടെ ചെന്ന് സൈന്യത്തെ പുനസംഘടിപ്പിക്കാനും തമ്പി തീരുമാനിച്ചു. കുണ്ടറയിലെത്തിയ തമ്പി, 1809 ജനുവരി 11 പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ പങ്കുചേരാൻ ധീരന്മാരായ ദേശാഭിമാനികളോട് ആവശ്യപ്പെട്ടു. ഭാഷയുടെ ശക്തികൊണ്ടും, വികാരവൈശിഷ്ട്യത്താലും കുണ്ടറവിളംബരത്തോട് സമാനമായ ചരിത്ര രേഖകൾ ചരിത്രത്തിൽ അധികമില്ലെന്നും തമ്പിയുടെ ദേശസ്നേഹത്തിന്റേയും, നേതൃഗുണത്തിന്റേയും ഉത്തമ ഉദാഹരണമാണ് കുണ്ടറ വിളംബരമെന്നും ചരിത്രകാരനായ ശ്രീധരമേനോൻ അഭിപ്രായപ്പെടുന്നു. അതേ സമയം ക്രിസ്തുമതം പ്രചാരം നേടുന്നതിൽ വേലുത്തമ്പിയ്ക്കുണ്ടായിരുന്ന എതിർപ്പും ക്രെെസ്തവർക്ക് പള്ളി പണിയാനുള്ള അനുമതി നൽകാൻ വേലുത്തമ്പി വിസമ്മതിച്ചതിനെ തുടർന്ന് കേണൽ മെക്കാളെയും തമ്പിയും തമ്മിൽ ഉണ്ടായ അഭിപ്രായവ്യത്യാസം മൂർദ്ധന്യത്തിലെത്തിയതായിരുന്നു കുണ്ടറ വിളംബരത്തിൽ കലാശിച്ചതെന്നും ഒരഭിപ്രായപ്പെടുന്നു.
വേലുത്തമ്പി ദളവയെ ചരിത്രത്തിലെ ദേശാഭിമാനോജ്ജ്വലമായ അദ്ധ്യയം രചിച്ച വീരപുരുഷനായാണ് പലരും കാണുന്നതെങ്കിലും നിരവധി ചരിത്രകാരന്മാർ എതിരഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. 1969-ല് പുറത്തുവന്ന ജോസഫ് ചാഴിക്കാടന്റെ ‘വേലുത്തമ്പിദളവ‘; 1978 പുറത്തുവന്ന ഡോ. ബി. ശോഭനന്റെ “ Dewan Veloothami Dalava and the British" തുടങ്ങിയ ഗ്രന്ഥങ്ങൾ വിമർശനാത്മകമായ രീതിയിലാണ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. റ്റു ചിവരും വിമർശനവുമായി വന്നിട്ടുണ്ട്.
Coming Sooon.........
God's Own Country
Kerala, a state on India's tropical Malabar Coast, has nearly 600km of Arabian Sea shoreline. It's known for its palm-lined beaches and backwaters, a network of canals. Inland are the Western Ghats, mountains whose slopes support tea, coffee and spice plantations as well as wildlife. National parks like Eravikulam and Periyar, plus Wayanad and other sanctuaries, are home to elephants, langur monkeys and tigers.
Capital: Thiruvananthap
Capital: Thiruvananthap
എത്രമനോഹരമെൻ്റെ കേരളം
കേരളം കേരവൃക്ഷങ്ങളാൽ തലയുയർത്തി നിൽക്കുന്ന,അറബിക്ക-ടലിനോട്
ചേർന്നുനിൽക്കുന്നു. രാജ്യഭരണത്തിൻ്റെ സ്മരണകളാലും മനുഷ്യസ്നേഹത്തിൻ്റെ കൂട്ടായ്മയിലും ലോകം കണ്ട ഏകനാട് . ഇവിടെ നാം അറിയേണ്ടതായും കാണേണ്ടതായും പലതും ഉണ്ട്. നെൽപ്പാടങ്ങളാലും വേമ്പനാടിൻ്റെ വളളത്തിലും പ്റശസ്തമായ കുട്ടനാട്. മധുരപലഹാരങ്ങളുടെ കലവറയായ, മാപ്പിളപ്പാട്ടിൻ്റെ ഇശൽ കനിഞ്ഞു നൽകിയ മലബാർ. പല കഥകളുടേയും കവികളുടേയും ഗന്ഥം അറിഞ്ഞ മണ്ണ്. കേരളത്തിലെ ഒാരോ നാടിനുമുണ്ടാവണം അതിൻ്റേതായ ഒരോ കഥകൾ പറയാൻ. സപ്തഭാഷാസംഗമഭൂമിയായ കാസറഗോഡ്, നൂറുകണക്കിനു പള്ളികളിലും, അമ്പലങ്ങളിലും ചരിത്രം ഉറങ്ങുന്ന മണ്ണ്. ബേക്കലിലെ ടിപ്പുവിൻ്റെ ചരിത്രകോട്ടയാലും മാലിക് ദീനാറിൻ്റെ മാഹാത്മ്യത്തിലൂടെയും പ്രശസ്തമായ കാസറഗോഡ്. കാപ്പാടിലൂടെയും കോവളത്തിലൂടെയും പളളിക്കരയിലൂടേയും കടലിനെ പുണരുന്ന കേരളം. അങ്ങനെ പറഞ്ഞാൽ തീരാത്ത സവിശേശതകളാണ് കേരളത്തിന്.
Subscribe to:
Posts (Atom)
































